---
title: "രണ്ട് മാസമായി വേതനമില്ല ; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്, ചൊവ്വാഴ്ച കടകളടക്കും"
english_title: "No wages for two months; Ration traders in the state will go on strike and close their shops on Tuesday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/249620/no-wages-for-two-months-ration-traders-in-the-state-will-go-on-strike-and-close-their-shops-on-tuesday"
published_at: "2024-11-16T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673804d4deb8d_Untitled-4_copy.jpg"
keywords: []
---

# രണ്ട് മാസമായി വേതനമില്ല ; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്, ചൊവ്വാഴ്ച കടകളടക്കും

> **Lead Summary:** ******രണ്ടുമാസമായി വേതനം ലഭിക്കാത്തതിൽ സമരവുമായി റേഷൻ വ്യാപാരികൾ.

## Article Content

******രണ്ടുമാസമായി വേതനം ലഭിക്കാത്തതിൽ സമരവുമായി റേഷൻ വ്യാപാരികൾ.

നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണയും നടത്തും. റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.

ആയിരം രൂപ ഉത്സവബത്ത നൽകാത്തതിലും റേഷൻ വ്യാപാരികൾക്ക് എതിർപ്പുണ്ട്.

അതിനിടെ, റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങി. ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ കരാറുകാരുമായി ഇന്ന് ചർച്ച നടത്തും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/249620/no-wages-for-two-months-ration-traders-in-the-state-will-go-on-strike-and-close-their-shops-on-tuesday)