---
title: "തലശേരിയിൽ കടയിൽ ചെരിപ്പ് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവും, യുവതിയും മേശവലിപ്പിൽ നിന്ന് പണം കവർന്നു ; ദൃശ്യങ്ങൾ സി.സിടിവിയിൽ"
english_title: "A young man and a young woman came to a shop in Thalassery under the pretense of buying sandals and stole money from the table; The footage is on CCTV"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/249834/a-young-man-and-a-young-woman-came-to-a-shop-in-thalassery-under-the-pretense-of-buying-sandals-and-stole-money-from-the-table-the-footage-is-on-cctv"
published_at: "2024-11-16T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738d5050cda9_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ കടയിൽ ചെരിപ്പ് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവും, യുവതിയും മേശവലിപ്പിൽ നിന്ന് പണം കവർന്നു ; ദൃശ്യങ്ങൾ സി.സിടിവിയിൽ

> **Lead Summary:** **തലശ്ശേരി:** തലശ്ശേരിയിലെ സെല്ല ഫൂട്ട് വേർ ഷോപ്പിൽ നിന്നാണ് 5000 രൂപ കവർന്നത്.തലശ്ശേരി ലോഗൻസ് റോഡിൽ പ്രവർത്തിക്കുന്ന പാലിശ്ശേരി സ്വദേശി മുഹമ്മദ് നസ്ദിയുടെ ഉടമസ്ഥതയിലുള്ള സെല്ല ഫാൻസി ഫൂട്ട് വേർ ഷോപ്പിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ചെരുപ്പ് വാങ്ങാനെത്തിയതായിരുന്നു ഇരുവരും.

## Article Content

**തലശ്ശേരി:** തലശ്ശേരിയിലെ സെല്ല ഫൂട്ട് വേർ ഷോപ്പിൽ നിന്നാണ് 5000 രൂപ കവർന്നത്.തലശ്ശേരി ലോഗൻസ് റോഡിൽ പ്രവർത്തിക്കുന്ന പാലിശ്ശേരി സ്വദേശി മുഹമ്മദ് നസ്ദിയുടെ ഉടമസ്ഥതയിലുള്ള സെല്ല ഫാൻസി ഫൂട്ട് വേർ ഷോപ്പിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ചെരുപ്പ് വാങ്ങാനെത്തിയതായിരുന്നു ഇരുവരും.

സെയിൽസ്മാൻ യുവതിക്ക് ചെരിപ്പുകൾ കാണിച്ച് നൽകുകയും ഇതിനിടെ യുവാവ് കടയിലെ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് വിട്ട് മേശ വലിപ്പിലുണ്ടായിരുന്ന പണം മോഷ്ടികയുമായിരുന്നു. ഇരുവരും കടയിൽ നിന്ന് പെട്ടന്ന് ഇറങ്ങി പോവുകയും ചെയ്തതോടെ സംശയം തോന്നി സിസിടിവി പരിശോധിച്ചപ്പോഴാണ് പണം കവർന്നത് ശ്രദ്ധയിൽപ്പെട്ടത്.

നഗരത്തിലെ മറ്റൊരു കടയിലും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. കട ഉടമയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/249834/a-young-man-and-a-young-woman-came-to-a-shop-in-thalassery-under-the-pretense-of-buying-sandals-and-stole-money-from-the-table-the-footage-is-on-cctv)