---
title: "തലശേരിയിൽ ജവഹർ ബാൽ മഞ്ച്  വർണോത്സവം സംഘടിപ്പിച്ചു "
english_title: "Jawahar Bal Manch organized Varnotsavam in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/250020/jawahar-bal-manch-organized-varnotsavam-in-thalassery"
published_at: "2024-11-17T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673a0688de105_miiiiiiii.jpg"
keywords: []
---

# തലശേരിയിൽ ജവഹർ ബാൽ മഞ്ച്  വർണോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** > **തലശേരി: **ജവഹർ ബാലമഞ്ച് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ ''വർണോത്സവം" പരിപാടി സംഘടിപ്പിച്ചു.മഞ്ഞോടി ലിബർട്ടി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽവിപി.ആര്യദേവ് പതാക ഉയർത്തി.

## Article Content

> **തലശേരി: **ജവഹർ ബാലമഞ്ച് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ ''വർണോത്സവം" പരിപാടി സംഘടിപ്പിച്ചു.മഞ്ഞോടി ലിബർട്ടി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽവിപി.ആര്യദേവ് പതാക ഉയർത്തി.

തുടർന്ന് ജവഹർലാൽ നെഹ്റുവിന്റെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

പ്രമുഖ ചിത്രകാരൻ ബി.ടി.കെ അശോക്, ജവഹർലാൽ നെഹ്റുവിന്റെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

നേഴ്സറി, എൽ പി ,യു പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നേഴ്സറി പാട്ട്,ചിത്രരചന, ക്വിസ്സ് മത്സരം, ദേശഭക്തി ഗാനം, പ്രസംഗം ഇനങ്ങളിലാണ് മത്സരം നടന്നത്.

മുന്നൂറിലേറെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

ആർ.വി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.

എം.പി. അരവിന്ദാക്ഷൻ, വി.പി. പ്രമോദ്, എം.രാജീവൻ മാസ്റ്റർ, കെ.രമേശ്, ജെതീന്ദ്രൻ കുന്നോത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/250020/jawahar-bal-manch-organized-varnotsavam-in-thalassery)