---
title: "കെ.മുരളീധരനും, സന്ദീപ് വാര്യരും ഒരു വേദിയിൽ ; ആനയെയും, മോഹൻലാലിനെയും, കെ.  മുരളീധരനെയും മലയാളികൾ എത്ര കണ്ടാലും മറക്കില്ലെന്ന് സന്ദീപ് വാര്യർ"
english_title: "K.Muralidharan and Sandeep Warrier on a stage; Ana, Mohanlal, K. Sandeep Warrier says that Malayalees will never forget Muralidharan no matter how many times they see him"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/250153/kmuralidharan-and-sandeep-warrier-on-a-stage-ana-mohanlal-k-sandeep-warrier-says-that-malayalees-will-never-forget-muralidharan-no-matter-how-many-times-they-see-him"
published_at: "2024-11-18T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673af64fcc161_673ae03ae2ad1_ff.jpg"
keywords: []
---

# കെ.മുരളീധരനും, സന്ദീപ് വാര്യരും ഒരു വേദിയിൽ ; ആനയെയും, മോഹൻലാലിനെയും, കെ.  മുരളീധരനെയും മലയാളികൾ എത്ര കണ്ടാലും മറക്കില്ലെന്ന് സന്ദീപ് വാര്യർ

> **Lead Summary:** ****കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍, കെ മുരളീധരനൊപ്പം വേദി പങ്കിട്ടു. ശ്രീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി.

## Article Content

****കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍, കെ മുരളീധരനൊപ്പം വേദി പങ്കിട്ടു. ശ്രീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി.

മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.

ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം. മുരളീധരന്‍ സഹോദര തുല്യനാണ്.

പഴയ പ്രത്യയശാസ്ത്രത്തിന്‍റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്. താൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകും.

മാരാർജി ഭവനിൽ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരൻ പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചതിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കെ മുരളീധരന്‍ സന്ദീപ് വാര്യരുമായി വേദി പങ്കിട്ടത്.

സ്‌നേഹത്തിന്റെ കടയിലേക്ക് താന്‍ വന്നിരിക്കുന്നുവെന്ന സന്ദീപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തന്റെ അതൃപ്തി പ്രകടമാക്കി തമാശയായി മുരളീധരന്‍ വെറുപ്പിന്റെ ഫാക്ടറിയിലേക്ക് തിരികെ പോകരുതെന്ന് ഓര്‍മിപ്പിച്ചത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/250153/kmuralidharan-and-sandeep-warrier-on-a-stage-ana-mohanlal-k-sandeep-warrier-says-that-malayalees-will-never-forget-muralidharan-no-matter-how-many-times-they-see-him)