Nov 18, 2024 06:44 PM

തലശേരി:(www.thalasserynews.in)  തലശേരി സ്വദേശിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ; അലവിൽ സ്വദേശി ബാംഗ്ലൂരുവിൽ അറസ്റ്റിൽ

അലവിൽ സ്വദേശി പി സിദ്ധാർത്ഥിനെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്.സ്വിറ്റ്സർലൻഡിലെ സ്വകാര്യ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിലുളള ജോലി വാഗ്ദാനം ചെയ്ത് തലശേരി വടക്കുമ്പാട് കൂളിബസാർ സ്വദേശി ഇ സാരംഗിൽ 2023 മുതൽ 4 ലക്ഷത്തി അമ്പത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് പ്രതി തട്ടിയെടുത്തത്. സ്വന്തമായി വെബ്സൈറ്റ് ഉണ്ടാക്കുകയും അത് വഴി ഉദ്യോഗാർത്ഥികൾക്ക്

വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് തട്ടിപ്പ് .ധർമ്മടം എസ് ഐ ജെ ഷജീമിൻ്റെ നേതൃത്വത്വത്തിലുള്ള പോലീസ് സംഘംബാംഗ്ലൂരിൽ നിന്നാണ് പ്രതിയെ പിടി കൂടിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പെൺ സുഹൃത്തിനൊപ്പം ആർഭാട ജീവിതത്തിനും വിദേശ യാത്രകൾക്കുമായാണ് പ്രതി ഉപയോഗിക്കുന്നത് എന്ന് പോലീസ് പറഞ്ഞു.

A native of Thalassery was cheated of lakhs by offering him a job abroad; A native of Alavi was arrested in Bangalore

Next TV

Top Stories










News Roundup






Entertainment News