---
title: "തലശേരിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐയെയും, പോലീസുകാരെയും  അക്രമിച്ചു ; രണ്ടുപേർ അറസ്റ്റിൽ"
english_title: "SI and policemen attacked while conducting vehicle inspection in Thalassery; two arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/250505/si-and-policemen-attacked-while-conducting-vehicle-inspection-in-thalassery-two-arrested"
published_at: "2024-11-19T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cb4e7353a6_download_(6).jpg"
keywords: []
---

# തലശേരിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐയെയും, പോലീസുകാരെയും  അക്രമിച്ചു ; രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **തലശേരി: ** തലശേരിയിൽ വാഹന പരിശോധനയ്ക്കിടെ കാർ യാത്രികരായ രണ്ടുപേർ പോലീസിനെ ആക്രമിച്ചു. എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു.

## Article Content

**തലശേരി: ** തലശേരിയിൽ വാഹന പരിശോധനയ്ക്കിടെ കാർ യാത്രികരായ രണ്ടുപേർ പോലീസിനെ ആക്രമിച്ചു. എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിന്നീട് പോലീസ് സാഹ സികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. ചേറ്റംകുന്നിലെ മുഹമ്മദ് ഇഷാം (31), പൊന്ന്യത്തെ മുഹമ്മദ് ജൻഷീർ (32) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ: ടി.ധനേഷ്, സീനിയർ സി.പി.ഒമാരായ നസീൽ, എം. സിഗിൽ, റിതിൻ എന്നിവർക്ക് നേരെയാണ് അക്രമമുണ്ടായത്.

പുലർച്ചെ രണ്ട് മണിയോടെ ടൗൺഹാൾ ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കി ടെയായിരുന്നു അക്രമം. കാറിൽ വരികയായിരുന്ന ഇരുവരും പോലീസിൻ്റെ പരിശോധനയെ ചോദ്യം ചെയ്ത് വണ്ടിയിൽ നിന്നിറങ്ങി എസ്.ഐയെ അക്രമിക്കുകയായിരുന്നു. അക്രമം തടഞ്ഞപ്പോഴാണ് മറ്റുള്ളവർക്കും പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/250505/si-and-policemen-attacked-while-conducting-vehicle-inspection-in-thalassery-two-arrested)