---
title: "ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തി അറ്റു"
english_title: "Woman's hand amputated after hair dryer purchased online explodes"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/250768/womans-hand-amputated-after-hair-dryer-purchased-online-explodes"
published_at: "2024-11-21T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ebbe129dc1_673eb229c39d6_hairdryr.jpg"
keywords: []
---

# ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തി അറ്റു

> **Lead Summary:** ****ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം.

## Article Content

****ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം.

ബാസമ്മ യറനാൽ എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു .

വിശാഖപട്ടണത്ത് നിർമ്മിക്കുന്ന ഹെയർ ഡ്രയർ ബാഗൽകോട്ടിൽ നിന്നാണ് കയറ്റി അയച്ചത്.

ഉപകരണത്തിൻ്റെ ഉറവിടവും ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കണ്ടെത്താൻ ഇൽക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/250768/womans-hand-amputated-after-hair-dryer-purchased-online-explodes)