---
title: "ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍"
english_title: "We will not go back any further, there is good hope for progress in Palakkad - K Sudhakaran"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/251228/we-will-not-go-back-any-further-there-is-good-hope-for-progress-in-palakkad-k-sudhakaran"
published_at: "2024-11-23T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67417e1b1e0e1_67417a4b0d39d_sudhakaran.jpg"
keywords: []
---

# ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

> **Lead Summary:** ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല. പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.പതിനായിരം വരെ ഭൂരിപക്ഷത്തില്‍ എത്തും. പത്തിന് മുകളിലും പോവുമെന്ന് അവകാശപ്പെടുന്ന നേതാക്കന്‍മാരുണ്ട് നമുക്ക് മുന്നില്‍. അത് പറയാന്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം വളരെയധികം കുറഞ്ഞു.

## Article Content

ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല. പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.പതിനായിരം വരെ ഭൂരിപക്ഷത്തില്‍ എത്തും. പത്തിന് മുകളിലും പോവുമെന്ന് അവകാശപ്പെടുന്ന നേതാക്കന്‍മാരുണ്ട് നമുക്ക് മുന്നില്‍. അത് പറയാന്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം വളരെയധികം കുറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധതയുണ്ട്. പ്രതീക്ഷിച്ച ഇടത്തെല്ലാം ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. പാലക്കാട് ബിജെപിക്കെതിരെയുള്ള ഒരു ജനവികാരം ഐക്യജനാധിപത്യമുന്നണി ഉയര്‍ത്തിയെടുത്തത് അഭിമാനിക്കാവുന്ന കാര്യമാണ്.

സംസ്ഥാന ഭരണത്തിനും കേന്ദ്രഭരണത്തിനും എതിരായ വികാരമാണ് എല്ലാ മണ്ഡലങ്ങളിലെയും നില സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/251228/we-will-not-go-back-any-further-there-is-good-hope-for-progress-in-palakkad-k-sudhakaran)