(www.thalasserynews.in) അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നിട്ടുണ്ട്.
ഇതോടെ കേരളത്തിലെ വിപണിയിലെ സ്വർണവില 58000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്.
കഴിഞ്ഞ ആഴ്ച, യുഎസ് പ്രസിഡൻറ് ആയി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, നിലവിലെ പ്രസിഡൻറ് ജോ ബൈഡൻ യുദ്ധം രൂക്ഷമാക്കാനുള്ള ശ്രമം നടത്തിയതോടെയാണ് വീണ്ടും സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. .
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7300 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6020 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്
Gold prices rise in the state today; crosses 58,000