---
title: "കണ്ണൂർ  ആലക്കോട്  വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു"
english_title: "Major fire breaks out at workshop in Alakode, Kannur, owner suffers burns"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/251853/major-fire-breaks-out-at-workshop-in-alakode-kannur-owner-suffers-burns"
published_at: "2024-11-26T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67457fd55cb27_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ  ആലക്കോട്  വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

> **Lead Summary:** ****ആലക്കോട് തേര്‍ത്തല്ലിയില്‍ വന്‍ തീപിടുത്തം. തേര്‍ത്തല്ലി പൊയിലിലെ ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.

## Article Content

****ആലക്കോട് തേര്‍ത്തല്ലിയില്‍ വന്‍ തീപിടുത്തം. തേര്‍ത്തല്ലി പൊയിലിലെ ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.

സിലിണ്ടര്‍ പൊട്ടി തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആറിലധികം വാഹനങ്ങളാണ് കത്തിനശിച്ചത്.

അപകടത്തില്‍ സ്ഥാപന ഉടമയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ സാരമായ പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/251853/major-fire-breaks-out-at-workshop-in-alakode-kannur-owner-suffers-burns)