---
title: "അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു,  കേരളത്തിൽ ഇടിമിന്നലോടു കൂടിയ  മഴയ്ക്ക്  സാധ്യത"
english_title: "Extremely severe low pressure area formed, thunderstorms likely in Kerala"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/251956/extremely-severe-low-pressure-area-formed-thunderstorms-likely-in-kerala"
published_at: "2024-11-26T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745de37e4289_1200_67444429f2365_download_(4).jpg"
keywords: []
---

# അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു,  കേരളത്തിൽ ഇടിമിന്നലോടു കൂടിയ  മഴയ്ക്ക്  സാധ്യത

> **Lead Summary:** ബംഗാൾ ഉൾക്കടലിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

## Article Content

ബംഗാൾ ഉൾക്കടലിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26, 27 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/251956/extremely-severe-low-pressure-area-formed-thunderstorms-likely-in-kerala)