---
title: "ശബരിമലയിലെ ഫോട്ടോഷൂട്ടിൽ   പോലീസുകാർക്കെതിരെ നടപടി ; 23 പൊലീസുകാർക്കും കണ്ണൂരിൽ 'നല്ലനടപ്പ്' ശിക്ഷ"
english_title: "Photoshoot in Sabarimala: Action against policemen"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/252092/photoshoot-in-sabarimala-action-against-policemen"
published_at: "2024-11-27T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746b9c2b216e_download_(5).jpg"
keywords: []
---

# ശബരിമലയിലെ ഫോട്ടോഷൂട്ടിൽ   പോലീസുകാർക്കെതിരെ നടപടി ; 23 പൊലീസുകാർക്കും കണ്ണൂരിൽ 'നല്ലനടപ്പ്' ശിക്ഷ

> **Lead Summary:** ശബരിമല : ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി.

## Article Content

ശബരിമല : ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി.

പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞിരുന്ന് പൊലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് നടപടി. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയില്‍ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നല്‍കണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/252092/photoshoot-in-sabarimala-action-against-policemen)