---
title: "കെ.സുധാകരൻ എംപിയുടെ ഇടപെടൽ ; മുഴപ്പിലങ്ങാട് മഠത്തിൽ മേൽനടപ്പാത നിർമിക്കാൻ അനുമതിയായി"
english_title: "K. Sudhakaran MP's intervention; Permission granted to construct flyover at Muzhappilangad Math"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/252619/k-sudhakaran-mps-intervention-permission-granted-to-construct-flyover-at-muzhappilangad-math"
published_at: "2024-11-29T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749757370d60_Untitled-6_copy.jpg"
keywords: []
---

# കെ.സുധാകരൻ എംപിയുടെ ഇടപെടൽ ; മുഴപ്പിലങ്ങാട് മഠത്തിൽ മേൽനടപ്പാത നിർമിക്കാൻ അനുമതിയായി

> **Lead Summary:** **തലശ്ശേരി :**മുഴപ്പിലങ്ങാട് ദേശീയപാത 66-ൽ മുഴപ്പിലങ്ങാട് മഠത്തിൽ മേൽനടപ്പാത നിർമിക്കാൻ അനുമതി നൽകിയതായി കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരി അറിയിച്ചു. ലോക്സഭയിൽ കെ.സുധാകരനെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

## Article Content

**തലശ്ശേരി :**മുഴപ്പിലങ്ങാട് ദേശീയപാത 66-ൽ മുഴപ്പിലങ്ങാട് മഠത്തിൽ മേൽനടപ്പാത നിർമിക്കാൻ അനുമതി നൽകിയതായി കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരി അറിയിച്ചു. ലോക്സഭയിൽ കെ.സുധാകരനെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇതു സംബന്ധിച്ച് കെ. സുധാകരൻ നൽകിയ നിവേദനത്തി ന്റെ അടിസ്ഥാനത്തിലാണ് നടപടി. 2025 ഓഗസ്റ്റ് മാസത്തോടെ ഫുട്ട് ഓവർ ബ്രിഡ്ജിന്റെ നിർമാണം പൂർത്തികരിക്കാനാണ് ഉദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ദേശീയപാത ഉയർന്നതോടെ ഇരുവശത്തുമുള്ള ആളുകൾ വലിയ ദുരിതത്തിലായിരുന്നു. അടിപ്പാത വേണമെന്ന് ആവശ്യ പ്പെട്ട് കർമ്മസമിതി രൂപവൽക്കരിച്ച് മാസങ്ങളോളം നീണ്ട സമരപരിപാടി സംഘടിപ്പിച്ചിരുന്നു. തുടർന്ന് മേൽനടപ്പാത നിർമിക്കുമെന്ന കെ. സുധാകരൻ എം.പി.യുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/252619/k-sudhakaran-mps-intervention-permission-granted-to-construct-flyover-at-muzhappilangad-math)