ശ്രീകണ്ടാപുരത്ത് വീട്ടിൽ നടത്തിയ റെയ്ഡിൽ എംഡി എം എയുമായി യുവാവ് പിടിയിൽ

ശ്രീകണ്ടാപുരത്ത് വീട്ടിൽ നടത്തിയ റെയ്ഡിൽ എംഡി എം എയുമായി യുവാവ് പിടിയിൽ
Nov 29, 2024 02:30 PM | By Rajina Sandeep

ശ്രീകണ്ഠാപുരം: കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാളിൻ്റെ ന്റെ നിർദേശാനുസരണം നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അടുക്കം സ്വദേശി വരമ്പുമുറിയൻ ചാപ്പയിൽ ഷബീർ (42) പിടിയിലായത്.

ഇന്നലെ ഉച്ചക്ക് ശേഷം ശ്രീകണ്ഠാപുരത്ത് അടുക്കത്തെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 2.2ഗ്രാം എം.ഡി എം.എ യുമായി ഇയാൾ കുടുങ്ങിയത്. ശ്രീകണ്ഠാപുരം എസ്.ഐ എം. വി ഷീജുവും റൂറൽ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മുമ്പ് എറണാകുളം തൃക്കാക്കര പോലിസ് സ്റ്റേഷനിൽ വാണിജ്യടിസ്ഥാനത്തിലുള്ള എം.ഡി എം.എ പിടികൂടിയ കേസിലെ പ്രതിയാണ് ഷബീർ. ഈ കേസിൽ മാസങ്ങളോളം ജയിൽവാസം അനുഭവിച്ച ശേഷം ജാമ്യത്തിൽ ഇറങ്ങി കണ്ണൂർ ജില്ലയിൽ വ്യാപകമായി എം.ഡി.എം.എ വിതരണം ചെയ്തുവരുമ്പോളാണ് പ്രതി പിടിയിലായത്.

പോലീസിനെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ച പ്രതി വീണു കാലിന്റെ എല്ലുപൊട്ടിയതിനാൽ പരിയാരം മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്

A young man with an MD and MA was arrested in a raid on his house in Sreekandapuram.

Next TV

Related Stories
കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് അപകടം

Dec 3, 2024 01:13 PM

കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് അപകടം

കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച്...

Read More >>
വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട്

Dec 3, 2024 11:59 AM

വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച്...

Read More >>
നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി ഇന്ന്

Dec 3, 2024 11:23 AM

നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി ഇന്ന്

നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി...

Read More >>
യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

Dec 3, 2024 09:52 AM

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത്...

Read More >>
ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

Dec 2, 2024 03:16 PM

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ...

Read More >>
Top Stories

News Roundup