(www.thalasserynews.in)തലശ്ശേരി ഗവ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിൽ 'നേട്ടത്തിന്റെ നെറുകയിൽ ബ്രണ്ണൻ' അനുമോദന സമ്മേളനവും ഉപഹാര സമ്മർപ്പണവും നടന്നു.
സ്‌പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് അല്ല മറിച്ച് സ്വന്തം ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് ഉപരിപഠന മേഖല തിരഞ്ഞെടുക്കണമെന്ന് സ്‌പീക്കർ പറഞ്ഞു. കേരളത്തിലെ
വിദ്യാഭ്യാസ രീതിമാറുകയാണ്. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി എന്ന രീതിയും ഒപ്പം കുട്ടികളുടെ ആഗ്രഹങ്ങളും മാറുകയാണെന്നും സ്‌പീക്കർ പറഞ്ഞു. ചടങ്ങിൽ തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി മുഖ്യാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പാൾ ആർ. സരസ്വതി, എച്ച് എം ഒ പി ശൈലജമുൻ പി ടി എ പ്രസിഡൻ്റ് അഡ്വ പി എം സജിത, പി പി ശ്‌മി, കെ പി ഷീമ .എൻ എസ് എസ് കണ്ണൂർ നോർത്ത് ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം, മുൻ അക്കാദമിക് ജെ ഡി സുരേഷ് കുമാർ, എസ്എംസി ചെയർ മാൻ കെ സി വിജേഷ്. പിടിഎ പ്രസിഡൻ്റ് മനോഹരൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ വച്ച് ഉത്തരമേഖലാ തലത്തിൽ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അ വാർഡ് നേടിയ റിജപി റഷീദ്, കായിക മേള കളിൽ മികവ് തെളിയിച്ച വിദ്യാർത്ഥി കൾ എന്നിവർക്കുള്ള ഉപഹാരവും സമ്മാനിച്ചു.
Speaker Adv. A. N. Shamseer says students should seek higher education opportunities of their own choosing; Brennan on the cusp of success