---
title: "മലയാളി സൈനികനെ മുംബൈയിൽ കാണാതായെന്നു പരാതി"
english_title: "Malayali soldier reported missing in Mumbai"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/254073/malayali-soldier-reported-missing-in-mumbai"
published_at: "2024-12-05T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675149718fbc2_67513ee0e8513_missing.jpg"
keywords: []
---

# മലയാളി സൈനികനെ മുംബൈയിൽ കാണാതായെന്നു പരാതി

> **Lead Summary:** ** **തിരുവനന്തപുരം നേമം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയിൽ കാണാതായെന്നു പരാതി.

## Article Content

** **തിരുവനന്തപുരം നേമം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയിൽ കാണാതായെന്നു പരാതി.

നാസിക് മിലിറ്ററി യൂണിറ്റിലെ ഉദ്യോഗസ്ഥനായ സജീവ് കുമാറിനെയാണ് (43) കാണാതായത്.

നവംബർ 29ന് നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽ എത്തിയ ശേഷം ഭാര്യയെ ഫോണിൽ വിളിച്ചിരുന്നെന്നും പിന്നീട് കോൾ കിട്ടിയിട്ടില്ലെന്നുമാണ് ബന്ധുക്കൾ നൽകിയ പരാതിയിലുള്ളത്.

നാസിക് യൂണിറ്റിലും സജീവ് എത്തിയിട്ടില്ല. കുർള എൽബിഎസ് മാർഗിലെ പാലസ് ഹോട്ടലിൽ സജീവ് മുറിയെടുത്തിരുന്നതായും 2ന് രാവിലെ 11ന് മുറി ഒഴിഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തി.

വിവരം ലഭിക്കുന്നവർ നേമം പൊലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ (94476100083) അറിയിക്കണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/254073/malayali-soldier-reported-missing-in-mumbai)