---
title: "വൈദ്യുതി മന്ത്രി വാ തുറക്കുന്നത് ചാർജ് വർദ്ധനവ് പറയാൻ വേണ്ടി മാത്രമെന്ന്  നസീർ നെല്ലൂർ ; തലശേരിയിൽ മുസ്ലിം യൂത്ത്ലീഗിൻ്റെ പന്തംകൊളുത്തി പ്രകടനം"
english_title: "Nazir Nellore says the electricity minister is only opening his mouth to talk about a tariff hike; Muslim Youth League holds torchlight demonstration in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/254853/nazir-nellore-says-the-electricity-minister-is-only-opening-his-mouth-to-talk-about-a-tariff-hike-muslim-youth-league-holds-torchlight-demonstration-in-thalassery"
published_at: "2024-12-08T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6755c67da92ca_Untitled-1_copy.jpg"
keywords: []
---

# വൈദ്യുതി മന്ത്രി വാ തുറക്കുന്നത് ചാർജ് വർദ്ധനവ് പറയാൻ വേണ്ടി മാത്രമെന്ന്  നസീർ നെല്ലൂർ ; തലശേരിയിൽ മുസ്ലിം യൂത്ത്ലീഗിൻ്റെ പന്തംകൊളുത്തി പ്രകടനം

> **Lead Summary:** തലശേരി :വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി ചാർജ് വർദ്ധനവ് പറയാൻ വേണ്ടി മാത്രം വാ തുറക്കുന്ന അവസ്ഥയാണ് കേരളത്തിലെന്ന് മുസ്‌ലിം️ യൂത്ത്‌ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നെസീർ നെല്ലൂർ. ഇടത്പക്ഷ സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്‌ലീം യൂത്ത്‌ലീഗ് തലശ്ശേരി മുൻസിപ്പൽ കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് റഷീദ് തലായി അദ്ധ്യക്ഷത വഹിച്ചു.

## Article Content

തലശേരി :വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി ചാർജ് വർദ്ധനവ് പറയാൻ വേണ്ടി മാത്രം വാ തുറക്കുന്ന അവസ്ഥയാണ് കേരളത്തിലെന്ന് മുസ്‌ലിം️ യൂത്ത്‌ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നെസീർ നെല്ലൂർ. ഇടത്പക്ഷ സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്‌ലീം യൂത്ത്‌ലീഗ് തലശ്ശേരി മുൻസിപ്പൽ കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് റഷീദ് തലായി അദ്ധ്യക്ഷത വഹിച്ചു.

ശിഹാബ് തങ്ങൾ സൗധത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിലെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സമാപിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന്, യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി തഫ്‌ലീം മാണിയാട്ട്, റഷീദ് കരിയാടൻ, സാഹീർ പാലക്കൽ, ഷഹബാസ്കായ്യത്ത്, അഡ്വ:സാഹീദ് ചേറ്റംകുന്ന് എന്നിവർ സംസാരിച്ചു.

റമീസ് നരസിംഹ സ്വാഗതവും, മഹറൂഫ് മാണിയാട്ട് നന്ദിയും പറഞ്ഞു

മജീദ്.കെ.വി, ഖാലീദ് കൈവട്ടം, സമാൻ കതിരൂർ, ഷുഹൈബ്.

എ.കെ എന്നിവർ പ്രകടനത്തിന് നേതൃതം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/254853/nazir-nellore-says-the-electricity-minister-is-only-opening-his-mouth-to-talk-about-a-tariff-hike-muslim-youth-league-holds-torchlight-demonstration-in-thalassery)