---
title: "തളിപ്പറമ്പിൽ 2 ഇതര സംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി പിടിയിൽ"
english_title: "2 interstate workers arrested with ganja in Taliparamba"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/254990/2-interstate-workers-arrested-with-ganja-in-taliparamba"
published_at: "2024-12-09T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756b3cff39c2_Untitled-6_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ 2 ഇതര സംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് ടൗണിൽ വെച്ച് കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക് സൈസ് സംഘം പിടികൂടി. പത്ത് ഗ്രാം ഉണക്ക കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശി രത്തൻ മൊണ്ട് ലിനെ റെയ്ഞ്ച് ഇൻസ്പെക്‌ടർ എബി തോമസും സംഘവും അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ് ടൗണിൽ വെച്ച് കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക് സൈസ് സംഘം പിടികൂടി. പത്ത് ഗ്രാം ഉണക്ക കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശി രത്തൻ മൊണ്ട് ലിനെ റെയ്ഞ്ച് ഇൻസ്പെക്‌ടർ എബി തോമസും സംഘവും അറസ്റ്റ് ചെയ്തു.

ടൗണിൽ വെച്ച് തന്നെ 10 ഗ്രാം ഉണക്ക കഞ്ചാവുമായിപശ്ചിമ ബംഗാൾ സ്വദേശി പ്രദീപ് മൊണ്ടലിനെ(26) റെയ്ഞ്ച് എക്സൈസ് ഇൻസ്പെ ക്‌ടർ അഷറഫ് മലപ്പട്ടവും സംഘവുമാണ് പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്), കെ.വി നികേഷ്, സിവിൽ എക്സൈസ് ഓഫീസർ എം.വി. ശ്യാംരാജ്, പി.പി. റെനിൽ കൃഷ്‌ണൻ, എം.വി. സുനിത, ഡ്രൈവർ എം. പ്രകാശൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/254990/2-interstate-workers-arrested-with-ganja-in-taliparamba)