---
title: "തലശേരിയിൽ ഓട്ടോയിൽ കടത്തിയ 1.6 കിലോഗ്രാം കഞ്ചാവ് പിടികൂടി ;  ഓട്ടോ ഡ്രൈവർ  എക്സൈസിൻ്റെ പിടിയിൽ"
english_title: "1.6 kg of ganja smuggled in an autorickshaw seized in Thalassery; Auto driver arrested by excise"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/255042/16-kg-of-ganja-smuggled-in-an-autorickshaw-seized-in-thalassery-auto-driver-arrested-by-excise"
published_at: "2024-12-09T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756ee9671b77_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ഓട്ടോയിൽ കടത്തിയ 1.6 കിലോഗ്രാം കഞ്ചാവ് പിടികൂടി ;  ഓട്ടോ ഡ്രൈവർ  എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** **

## Article Content

**

തലശേരി:(www.talasserynews.in) ** മട്ടാമ്പ്രം പി.കെ.ഹൗസിൽ പികെ നൗഷാദിനെ (45)യാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.സുബിൻ രാജും സംഘവും പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ ഉസ്സൻമൊട്ടയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചപ്പോൾ നിർത്താതെ പോയ ഓട്ടോ എക്സൈസ് സംഘം പിന്തുടർന്ന് പുന്നോലിൽ വെച്ച് പിടികൂടുകയായിരുന്നു.

ഡ്രൈവിങ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.610 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഓട്ടോ കസ്റ്റഡിയി ലെടുത്തു. തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ് ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തലശ്ശേരി കടൽപ്പാലം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നവർക്ക് കഞ്ചാവെത്തിക്കുകയായിരുന്നുവെന്ന് ഇയാൾ എക്സൈസിനോട് പറഞ്ഞു. ഒഡിഷയിൽ നിന്ന് വരുന്നവരിൽ നിന്നാണ് കഞ്ചാവ് ലഭിച്ചത്.

നേരത്തേ കഞ്ചാവ് കേസിൽ പ്രതിയല്ലെന്ന് ഇയാൾ എക്സൈസിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് എക് സൈസ് പരിശോധിക്കുന്നുണ്ട്. കഞ്ചാവ് കൈവശം വച്ചതിന് നൗഷാദിന്റെ സഹോദരൻ സാദിഖിനെതിരെ എക്സൈസിൽ രണ്ട് കേസുള്ളതായി എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാ നാണ് എക്സൈസ് തീരുമാനം. 10 വർഷം കഠിനതട വും, ഒരുലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എക്സൈസ് പ്രിവൻറിവ് ഓഫീസർ ഗ്രേഡ് ലെനിൻ എഡ്‌വേർഡ്, സിവിൽ എക്സൈസ് ഓ ഫീസർമാരായ കെ. സരിൻരാജ്, പി.പി.സുബീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/255042/16-kg-of-ganja-smuggled-in-an-autorickshaw-seized-in-thalassery-auto-driver-arrested-by-excise)