(www.thalasserynews.in)ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയിച്ചുകയറിയത്. ഇതോടെ ഏറ്റവും പ്രായംകുറഞ്ഞ വിശ്വകിരീട വിജയി എന്ന ചരിത്ര നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയിരിക്കുന്നത്.
18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസിൽ നേടിയെന്ന കൗതുകയും ഈ വിജയത്തിനൊപ്പമുണ്ട്. അവസാന മത്സരത്തിൽ ഡിങ് ലിറനെ ഞെട്ടിച്ചാണ് ഗുകേഷിന്റെ ക്ലാസിക്കൽ മത്സര വിജയം. ആനന്ദിനു ശേഷം നിന്ന് വിശ്വവിജയി ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്‍റുമായി ഒപ്പത്തിനൊപ്പമായിരുന്നു. മത്സരം സമനിലയിൽ പിരിഞ്ഞാൽ വെള്ളിയാഴ്ച ടൈബ്രേക്കറിൽ ജേതാവിനെ കണ്ടെത്തേണ്ടി വരുമായിരുന്നു. എന്നാൽ അവസാന മത്സരത്തിൽ തന്നെ ഗുകേഷ് അതുല്യ വിജയം കയ്യിലൊതുക്കി.
അവസാന മത്സരത്തിന് മുമ്പ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയിരുന്നത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. നിലവിൽ റാങ്കിംഗിൽ ഗുകേഷ് അഞ്ചും ലിറെൻ ഇരുപത്തിമൂന്നാം സ്ഥാനത്തുമാണ്
Well done Gukesh..! ; Indian player creates history in the World Chess Championship