(www.thalasserynews.in)ആംബുലൻസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചശേഷം തിരിച്ചു പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. രണ്ടു പേർക്ക് പരിക്കേറ്റു.
വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയിൽ മേപ്പടം കൽത്തൊട്ടി വളവിലാണ് ആംബുലൻസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് സംഭവം.
പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയി തിരിച്ച് വന്നിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട് റോഡിൻറെ വശത്തിലുണ്ടായിരുന്ന സംരക്ഷണഭിത്തികൾ തകർത്ത് പാടത്തേക്ക് മറിഞ്ഞ നിലയിലാണുള്ളത്.
അപകടത്തിൽ കൂടെയുണ്ടായിരുന്ന നേഴ്സ് പാലക്കാട് സ്വദേശി ബിൻസിക്ക് തലയ്ക്ക് പരിക്കേറ്റു.
ഇവരെ ചേലക്കര മേപ്പാടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഡ്രൈവർ നിസാമുദ്ദീന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
#Ambulance loses control and falls into field; two# injured