തലശേരി:(www.thalasserynews.in) ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ കാർത്തിക തിരുനാൾ മഹോത്സവം ആഘോഷിച്ചു.കാർത്തിക ദീപം തെളിയിക്കാൻ കുടുംബസമേതം ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി. ബാലഗോപാല മഠത്തിൽ നിന്ന് കാവടി ഘോഷയാത്ര ക്ഷേത്രത്തിലെത്തിച്ചേർന്നു.സുബ്രഹ്മണ്യ പ്രതിഷ്ഠയിൽ കുംഭാഭിഷേകം, പാനക പൂജ, പുഷ്പാർച്ചന, ആരാധന എന്നിവയുണ്ടായി. നൃത്ത സംഗീത സന്ധ്യ അരങ്ങേറി.
മേൽശാന്തി ഉദയൻ , വിനു ശാന്തി, സൻജിത്ത് ശാന്തി, വിനോയ് ശാന്തി, രജനീഷ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ജ്ഞാനോദയ യോഗം
പ്രസിഡൻ്റ് അഡ്വ.കെ.സത്യൻ ,ഡയറക്ടർമാരായ രാഘവൻ പൊന്നമ്പത്ത്, രാജീവൻ മാടപ്പിടിക, വളയം കുമാരൻ സംബന്ധിച്ചു.
Thalassery Jagannath Sadananda illuminated by Karthika lamps