(www.thalasserynews.in) പാതയോര ങ്ങളിലും നടപ്പാതകളിലുമൊക്കെ അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളും, ബാനറുകളും, പാർട്ടി കൊടിതോരണങ്ങളും ഉടൻ നീക്കിയില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലെ സെക്രട്ടറിമാർ പിഴയടയ്ക്കേണ്ടി വരുമെന്ന് സർക്കാർ.
ഹൈക്കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന നിർദേശവുമായി തദ്ദേശ സ്വയംഭ രണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. നീക്കം ചെയ്യാത്ത കൊടികൾക്കും, ബാനറിനും, പോസ്റ്ററിനുമൊ ക്കെ ഓരോന്നിന് 5000 രൂപ വീതം പിഴ നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
അനധികൃതമായി സ്ഥാപിച്ചിട്ടു ള്ളവയെല്ലാം 18-നു മുൻപ് നീക്കണം. നടപ്പാത, ഹാൻഡ് റെയിൽ, ട്രാഫിക് ഐലന്റ്, മീഡിയൻ എന്നി വിടങ്ങളിലൊന്നും വ്യക്തികളുടെ യും പൊതുപ്രവർത്തകരുടെയും പേരുകളോ ചിത്രങ്ങളോ പ്രസ്ഥാനമോ വെളിപ്പെടുത്തുന്ന പ്രചാരണോപാധികൾ പാടില്ല. ഇതുവരെ എത്രയെണ്ണം നീക്കി, എത്ര കേസെടുത്തു, എത്ര രൂപ പിഴ ഈടാക്കി തുടങ്ങിയ വിവരങ്ങൾ സർക്കാരിന് റിപ്പോർട്ടായി സമർപ്പിക്കണമെ ന്നും നിർദേശിച്ചു.
If illegal boards on roadsides are not removed by the 18th, the secretaries of local self-government institutions will be fined; a fine of Rs 5,000 each