(www.thalasserynews.in)കൊയിലാണ്ടി അരങ്ങാടത്ത് സലഫി പള്ളിക്ക് സമീപം വീട് കുത്തിതുറന്ന് മോഷണം.
വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ മാല കവർന്നു. ശനിയാഴ്ച പുലർച്ചെ ഫിറോസിന്റെ മഹരിഫ് വീട്ടിലാണ് മോഷണം.
മുൻ വശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് വീട്ടമ്മ നൈസയുടെ കഴുത്തിലെ അര പവനോളം വരുന്ന സ്വർണഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു.
കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്ഐമാരായ കെ കെ.എസ്.ജിതേഷ്, മണി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജുവാണിയംകുളം, സതീശൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
House broken into and robbed in Koyilandy