---
title: "തെരുവ് നായ ശല്യം പരിഹരിക്കുന്നതിൽ തലശ്ശേരി നഗരസഭ പൂർണ്ണ പരാജയമെന്ന്  അഡ്വ: കെ.എ.ലത്തീഫ് ; നഗരസഭാ ഓഫീസിന് മുന്നിൽ മുസ്ലിം ലീഗിൻ്റെ പ്രതിഷേധം"
english_title: "Adv: K.A.Latheef says Thalassery Municipality has completely failed to address the problem of stray dogs; Muslim League protests in front of the municipality office"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/256727/adv-kalatheef-says-thalassery-municipality-has-completely-failed-to-address-the-problem-of-stray-dogs-muslim-league-protests-in-front-of-the-municipality-office"
published_at: "2024-12-16T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6760489b4944e_Untitled-2_copy.jpg"
keywords: []
---

# തെരുവ് നായ ശല്യം പരിഹരിക്കുന്നതിൽ തലശ്ശേരി നഗരസഭ പൂർണ്ണ പരാജയമെന്ന്  അഡ്വ: കെ.എ.ലത്തീഫ് ; നഗരസഭാ ഓഫീസിന് മുന്നിൽ മുസ്ലിം ലീഗിൻ്റെ പ്രതിഷേധം

> **Lead Summary:** **തലശേരി:** തലശേരി നഗരത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തെരുവ്നായ ആക്രമണങ്ങളിൽ ജനങ്ങൾക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് മുസ്ലീം യൂത്ത്‌ലീഗ് മുൻസിപ്പൽ കമ്മിറ്റി നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**തലശേരി:** തലശേരി നഗരത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തെരുവ്നായ ആക്രമണങ്ങളിൽ ജനങ്ങൾക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് മുസ്ലീം യൂത്ത്‌ലീഗ് മുൻസിപ്പൽ കമ്മിറ്റി നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

തലശേരി നഗരസഭ തെരുവ് നായ ശല്യം പരിഹരിക്കുന്നതിൽ പൂർണ്ണ പരാജയമണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:കെ.എ.ലത്തീഫ് കുറ്റപ്പെടുത്തി. ജംഷീർ മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായി മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ ലീഗ് ആക്ടിംഗ് പ്രസിഡന്റ് എ.കെ. സക്കരിയ, പാലക്കൽ സാഹീർ, റഷീദ് കരിയാടൻ, മുനവ്വർ അഹമ്മദ്, മഹറുഫ്‌ ആലഞ്ചേരി, ഫൈസൽ പുനത്തിൽ, ഷാനവസ്.ടി.പി‌, സാദീഖ്.പി. കെ, അഫ്സൽ ചക്യത്ത് മുക്ക്,ദിൽഷാദ് മാരിയമ്മ,മജീദ്.കെ.വി, ഷുഹൈബ്.എ.കെ, അസറുദ്ദീൻ‌, ഷംഷീർ.എ.കെ,അഫ് നീദ്, മുനീർ,നജാദ്,ഇക്ബാൽ എന്നിവർ സംസാരിച്ചു. റമീസ് നരസിംഹ സ്വാഗതവും, മഹറൂഫ് മാണിയാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/256727/adv-kalatheef-says-thalassery-municipality-has-completely-failed-to-address-the-problem-of-stray-dogs-muslim-league-protests-in-front-of-the-municipality-office)