---
title: "കണ്ണൂരിൽ അനധികൃത ചെങ്കൽ ഖനനം ;  എട്ട് ലോറികൾ പിടിച്ചെടുത്തു"
english_title: "Illegal red stone mining in Kannur; Eight lorries seized"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/257701/illegal-red-stone-mining-in-kannur-eight-lorries-seized"
published_at: "2024-12-20T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67652e03421d4_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ അനധികൃത ചെങ്കൽ ഖനനം ;  എട്ട് ലോറികൾ പിടിച്ചെടുത്തു

> **Lead Summary:** ****പയ്യാവൂർ വാതിൽമടയിൽ അനധികൃത ചെങ്കൽ ഖനന പ്രദേശത്ത് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് വാഹനങ്ങൾ പിടികൂടി. തളിപ്പറമ്പ് തഹസിൽദാർ സജീവന്റെ നിർദേശപ്രകാരം ഹെഡ്‌ക്വാർ ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്‌കുമാർ, ഇൻസ്പെക്ഷൻ ജൂനിയർ സുപ്രണ്ട് എം.വി.വിനീഷ്, പയ്യാവൂർ വില്ലേജ് ഓഫീസർ കെ.വി. ജിജു എന്നിവരാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

## Article Content

****പയ്യാവൂർ വാതിൽമടയിൽ അനധികൃത ചെങ്കൽ ഖനന പ്രദേശത്ത് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് വാഹനങ്ങൾ പിടികൂടി. തളിപ്പറമ്പ് തഹസിൽദാർ സജീവന്റെ നിർദേശപ്രകാരം ഹെഡ്‌ക്വാർ ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്‌കുമാർ, ഇൻസ്പെക്ഷൻ ജൂനിയർ സുപ്രണ്ട് എം.വി.വിനീഷ്, പയ്യാവൂർ വില്ലേജ് ഓഫീസർ കെ.വി. ജിജു എന്നിവരാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

സ്വകാര്യ ഭൂമിയിൽ റവന്യൂ-ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ മാസങ്ങളായി ഖനനം നടക്കുക യായിരുന്നു. ഇതേത്തുടർന്നാണ് റെയ്‌ഡ് നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങളിൽ നാലെണ്ണം പയ്യാവൂർ പോലീസ് സ്റ്റേഷനിലും നാലെണ്ണം ഇരിക്കൂർ സ്റ്റേഷനിലും ഏൽപ്പിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/257701/illegal-red-stone-mining-in-kannur-eight-lorries-seized)