---
title: "ശബരിമലയിൽ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു ; സ്പോട് ബുക്കിംഗ് ഒഴിവാക്കും "
english_title: "Virtual queues for Mandala Puja and Makaravilakku in Sabarimala have been reduced; spot bookings will be eliminated"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/257877/virtual-queues-for-mandala-puja-and-makaravilakku-in-sabarimala-have-been-reduced-spot-bookings-will-be-eliminated"
published_at: "2024-12-21T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67665a33bfc22_Untitled-7_copy.jpg"
keywords: []
---

# ശബരിമലയിൽ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു ; സ്പോട് ബുക്കിംഗ് ഒഴിവാക്കും 

> **Lead Summary:** **ശ**ബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു.

## Article Content

**ശ**ബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു.

സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഈ സീസണിലാകെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതൽ ഭക്തരെത്താനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നിയന്ത്രണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/257877/virtual-queues-for-mandala-puja-and-makaravilakku-in-sabarimala-have-been-reduced-spot-bookings-will-be-eliminated)