---
title: "പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഇന്ന് വിധി ; സിപിഎം നേതാക്കളടക്കം 24 പേർ പ്രതികൾ"
english_title: "Verdict in Periya double murder case today; 24 accused including CPM leaders"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/259433/verdict-in-periya-double-murder-case-today-24-accused-including-cpm-leaders"
published_at: "2024-12-28T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676f736a44b44_Untitled-2_copy.jpg"
keywords: []
---

# പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഇന്ന് വിധി ; സിപിഎം നേതാക്കളടക്കം 24 പേർ പ്രതികൾ

> **Lead Summary:** കാസർക്കോട് പെരിയ കല്ലോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് കേസിൽ വിധി പറയുക.

## Article Content

കാസർക്കോട് പെരിയ കല്ലോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് കേസിൽ വിധി പറയുക.

2019 ഫെബ്രുവരി 17ന് രാത്രി 7.45 മണി യോടെയാണ് കല്ലിയോട്ടെ പി.വി കൃഷ്ണന്റെ മകൻ കൃപേഷ് എന്ന കിച്ചു(19), പി.കെ സത്യനാരായണൻ്റെ മകൻ ശരത് ലാൽ(23) എന്നിവരെ കൊല പ്പെടുത്തിയത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കല്ലിയോട്ട് സ്കൂൾ-ഏച്ചിലടുക്കം റോഡിൽ തടഞ്ഞുനിർത്തി മാര കായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്തുകയായി രുന്നു. കേസിൽ ആദ്യം ലോക്കൽ പൊലിസും തുടർന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. 14 പേർ ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്‌തി കരമല്ലെന്നും ചില സി.പി.എം നേതാക്കൾക്ക് കൊലപാതക വുമായി ബന്ധ മുണ്ടെന്നും വ്യക്തമാക്കി കൃപേഷിന്റെയും, ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് സി .ബി.ഐക്ക് വിടുകയായിരു ന്നു.

സിബിഐ അന്വേഷണ ത്തെ തുടർന്ന് സിപിഎം നേതാക്കളടക്കം 10 പേരെ കൂടി പ്രതി ചേർത്ത് 24 പേർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/259433/verdict-in-periya-double-murder-case-today-24-accused-including-cpm-leaders)