---
title: "മുനമ്പത്ത് മഞ്ഞുരുകും ; മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി "
english_title: "The snow will melt in Munambath; Muslim League state president Panakkad Sadikhali Shihab Thangal met with Thalassery Archbishop Mar Joseph Pamplani"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/259757/the-snow-will-melt-in-munambath-muslim-league-state-president-panakkad-sadikhali-shihab-thangal-met-with-thalassery-archbishop-mar-joseph-pamplani"
published_at: "2024-12-29T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67714f2576411_ceeeeeee.jpg"
keywords: []
---

# മുനമ്പത്ത് മഞ്ഞുരുകും ; മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി 

> **Lead Summary:** മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഒമ്പതിന് തലശ്ശേരി ബിഷപ്പ ഹൗസിലെത്തിയാണ് സാദിഖലി തങ്ങൾ മാർ ജോസഫ് പാംപ്ലാനിയെ കണ്ടത്.

## Article Content

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഒമ്പതിന് തലശ്ശേരി ബിഷപ്പ ഹൗസിലെത്തിയാണ് സാദിഖലി തങ്ങൾ മാർ ജോസഫ് പാംപ്ലാനിയെ കണ്ടത്.

ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ മുനമ്പം വിഷയം ഉൾപ്പെടെ ചർച്ചയായി. സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഇത്തരത്തിലുള്ള കൂടിക്കാഴ്ച കേരള സമൂഹത്തിന്റെ ഭാവിക്ക് ആവശ്യമാണെന്നും മാർ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് വ്യക്തമാക്കി. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവാൻ പാടില്ലെന്നും സമൂഹങ്ങളെ അടുപ്പിക്കാൻ ആവശ്യമായതൊക്കെ ചെയ്യണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

കൂടിക്കാഴ്ചയിൽ വടകര എം.പി ഷാഫി പറമ്പിൽ, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ. കെ.എ. ലത്തീഫ് തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/259757/the-snow-will-melt-in-munambath-muslim-league-state-president-panakkad-sadikhali-shihab-thangal-met-with-thalassery-archbishop-mar-joseph-pamplani)