---
title: "മകരവിളക്ക് മഹോത്സവം ;  ശബരിമല നട ഇന്ന് തുറക്കും"
english_title: "Sabarimala temple to open today for Makaravilakku festival"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/259884/sabarimala-temple-to-open-today-for-makaravilakku-festival"
published_at: "2024-12-30T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6772412be9fe1_Untitled-5_copy.jpg"
keywords: []
---

# മകരവിളക്ക് മഹോത്സവം ;  ശബരിമല നട ഇന്ന് തുറക്കും

> **Lead Summary:** ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകീട്ട് നാലിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാനിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും.

## Article Content

ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകീട്ട് നാലിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാനിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും.

മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 26ന് രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/259884/sabarimala-temple-to-open-today-for-makaravilakku-festival)