---
title: "ന്യൂമാഹിയിൽ റോഡരികിൽ മാലിന്യം തള്ളിയതിന് 5000 രൂപ പിഴ"
english_title: "Rs 5000 fine for dumping garbage on the roadside in New Mahe"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/260107/rs-5000-fine-for-dumping-garbage-on-the-roadside-in-new-mahe"
published_at: "2024-12-31T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67737a6ae3e12_Untitled-3_copy.jpg"
keywords: []
---

# ന്യൂമാഹിയിൽ റോഡരികിൽ മാലിന്യം തള്ളിയതിന് 5000 രൂപ പിഴ

> **Lead Summary:** ന്യൂമാഹി: ന്യൂമാഹിയിൽ ബൈപ്പാസ് സർവീസ് റോഡിന് സമീപം ന്യൂമാഹി മങ്ങാട് അടിപ്പാതയ്ക്ക് സമീപം വീട്ടുമാലിന്യങ്ങളും, പഴകിയ വസ്ത്രങ്ങളും മറ്റും തള്ളിയ സംഭവത്തിൽ പഞ്ചായത്ത് അധികൃതർ പിഴ ചുമത്തി. പെരിങ്ങാടിയിലെ ചാലിക്കണ്ടി ഇഖ്ബാലിൻ്റെ പേരിലാണ് അധികൃതർ നടപടിയെടുത്തത്. 5000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി.

## Article Content

ന്യൂമാഹി: ന്യൂമാഹിയിൽ ബൈപ്പാസ് സർവീസ് റോഡിന് സമീപം ന്യൂമാഹി മങ്ങാട് അടിപ്പാതയ്ക്ക് സമീപം വീട്ടുമാലിന്യങ്ങളും, പഴകിയ വസ്ത്രങ്ങളും മറ്റും തള്ളിയ സംഭവത്തിൽ പഞ്ചായത്ത് അധികൃതർ പിഴ ചുമത്തി. പെരിങ്ങാടിയിലെ ചാലിക്കണ്ടി ഇഖ്ബാലിൻ്റെ പേരിലാണ് അധികൃതർ നടപടിയെടുത്തത്. 5000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി.

നാല് ദിവസം മുമ്പാണ് രാത്രി മാലിന്യം തള്ളിയത്. മാലിന്യത്തിൽ നിന്ന് ലഭിച്ച വിമാനത്താവളത്തിലെ ലഗ്ഗേജ് സ്ട്രാപ്പിലും മറ്റു രണ്ട് കാർഡ് ബോർഡ് പെട്ടിക്കും മുകളിലുമായി സി.കെ. ഇക്ബാൽ, സൈൻ, പെരിങ്ങാടി എന്ന് എഴുതിയിരുന്നു. പഞ്ചായത്ത് അധികൃതർ എത്തി മാലിന്യം പരിശോധിച്ച ശേഷമാണ് പിഴ ചുമത്തിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/260107/rs-5000-fine-for-dumping-garbage-on-the-roadside-in-new-mahe)