---
title: "ബജറ്റ് ടൂറിസം പദ്ധതിയിൽ  കണ്ണൂർ കെഎസ്ആർടിസിക്ക് അഭിമാനനേട്ടം ; സംസ്ഥാനത്ത് ഒന്നാമത്"
english_title: "Kannur KSRTC achieves pride in budget tourism project; ranks first in the state"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/260161/kannur-ksrtc-achieves-pride-in-budget-tourism-project-ranks-first-in-the-state"
published_at: "2024-12-31T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67739c6b4d4f1_Untitled-7_copy.jpg"
keywords: []
---

# ബജറ്റ് ടൂറിസം പദ്ധതിയിൽ  കണ്ണൂർ കെഎസ്ആർടിസിക്ക് അഭിമാനനേട്ടം ; സംസ്ഥാനത്ത് ഒന്നാമത്

> **Lead Summary:** കണ്ണൂർ : ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കൂടുതൽ വരുമാനം നേടി സംസ്ഥാനത്ത് ഒന്നാമതെത്തി കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ. ഡിസംബറിലെ 25 ട്രിപ്പുകളിൽ നിന്നായി 26,04,560 രൂപയാണ് കണ്ണൂർ യൂണിറ്റിന് ലഭിച്ചത്.ഈ പുതുവർഷത്തിലും ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ട്രിപ്പുകൾ നടത്തുമെന്ന് കണ്ണൂർ യൂണിറ്റ് ഓഫീസറും നോർത്ത് സോൺ ഓഫീസറുമായ വി മനോജ്കുമാർ വ്യക്തമാക്കി.

## Article Content

കണ്ണൂർ : ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കൂടുതൽ വരുമാനം നേടി സംസ്ഥാനത്ത് ഒന്നാമതെത്തി കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ. ഡിസംബറിലെ 25 ട്രിപ്പുകളിൽ നിന്നായി 26,04,560 രൂപയാണ് കണ്ണൂർ യൂണിറ്റിന് ലഭിച്ചത്.ഈ പുതുവർഷത്തിലും ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ട്രിപ്പുകൾ നടത്തുമെന്ന് കണ്ണൂർ യൂണിറ്റ് ഓഫീസറും നോർത്ത് സോൺ ഓഫീസറുമായ വി മനോജ്കുമാർ വ്യക്തമാക്കി.

മൂന്നിന് ഗവി- കുമളി, കൊല്ലൂർ- കുടജാദ്രി യിലേക്കും. അഞ്ചിന് വയനാട്, പത്തിന് മൂന്നാർ മറയൂരിലേക്കും യാത്ര സംഘടിപ്പിക്കും. തുടർന്ന് 11 ന് നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയും,12 ന് വൈതൽമല, കോഴിക്കോട്, 17 ന് വാഗമൺ, മലക്കപ്പാറ, കൊല്ലൂർ യാത്രകളും സജ്ജമാക്കും. ജനുവരി 19 ന് ജംഗിൾ സഫാരി, റാണിപുരം, 24 ന് മൂന്നാർ മറയൂർ, 26 ന് കോഴിക്കോട്, വൈതൽമല, നെഫർറ്റിറ്റി, 31 ന് കൊല്ലൂർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9497007857,8089463675 എന്നീ നമ്പറിലേക്ക് ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/260161/kannur-ksrtc-achieves-pride-in-budget-tourism-project-ranks-first-in-the-state)