---
title: "യതീഷ് ചന്ദ്ര ഐ.പി.എസ് വീണ്ടും കണ്ണൂരിലേക്ക്"
english_title: "Yatheesh Chandra IPS returns to Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/260250/yatheesh-chandra-ips-returns-to-kannur"
published_at: "2024-12-31T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773ff1fa32d6_Untitled-3_copy.jpg"
keywords: []
---

# യതീഷ് ചന്ദ്ര ഐ.പി.എസ് വീണ്ടും കണ്ണൂരിലേക്ക്

> **Lead Summary:** കണ്ണൂർ: കണ്ണൂർ റേഞ്ച് ഡിഐജിയായി യതീഷ് ചന്ദ്ര ഐപിഎസിനെ നിയമിച്ചു. മുൻ കണ്ണൂർ ജില്ലാ പൊലീസ് ചീഫായിരുന്നു യതീഷ്.

## Article Content

കണ്ണൂർ: കണ്ണൂർ റേഞ്ച് ഡിഐജിയായി യതീഷ് ചന്ദ്ര ഐപിഎസിനെ നിയമിച്ചു. മുൻ കണ്ണൂർ ജില്ലാ പൊലീസ് ചീഫായിരുന്നു യതീഷ്.

യതീഷ് ചന്ദ്ര ഐപിഎസ് 2019-ൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായി നിയമിതനായി. കോവിഡ്-19 മഹാമാരിയുടെ തുടക്കത്തിൽ, 2020 മാർച്ചിൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചവരെ ഏത്തമിടിച്ച സംഭവത്തിൽ അദ്ദേഹം വിവാദത്തിൽപ്പെട്ടു.

ഈ സംഭവത്തെ തുടർന്ന്, 2022 മാർച്ചിൽ, പൊലീസ് മനുഷ്യാവകാശ കമ്മീഷനോട് ക്ഷമാപണം നടത്തി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/260250/yatheesh-chandra-ips-returns-to-kannur)