---
title: "ജയിൽ ഉദ്യോഗസ്ഥർക്കായി ട്രോമാകെയർ ശില്പശാല നടത്തി ഡോക്ടർ സുൽഫിക്കർ അലി "
english_title: "Dr. Zulfiqar Ali conducts trauma care workshop for prison officers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/261964/dr-zulfiqar-ali-conducts-trauma-care-workshop-for-prison-officers"
published_at: "2025-01-08T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e406333ff4_Here-are-six-steps-staff-should-follow-after-an-accident-at-work.jpg"
keywords: []
---

# ജയിൽ ഉദ്യോഗസ്ഥർക്കായി ട്രോമാകെയർ ശില്പശാല നടത്തി ഡോക്ടർ സുൽഫിക്കർ അലി 

> **Lead Summary:** കണ്ണൂർ : സംസ്ഥാന ജയിൽ വകുപ്പിന്റെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ സെന്ററിൽ ജയിൽ ഉദ്യോഗസ്ഥർക്കായി എമർജൻസി ആൻഡ് ട്രോമാകെയർ ശില്പശാല നടത്തി. എ എം എ എമർജൻസി ലൈഫ് സ്പോട്ട് കോ - ഓഡിനേറ്ററും ട്രോമാകെയർ വിദഗ്ധനുമായ ഡോക്ടർ സുൽഫിക്കർ അലിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം നടന്നത്.

## Article Content

കണ്ണൂർ : സംസ്ഥാന ജയിൽ വകുപ്പിന്റെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ സെന്ററിൽ ജയിൽ ഉദ്യോഗസ്ഥർക്കായി എമർജൻസി ആൻഡ് ട്രോമാകെയർ ശില്പശാല നടത്തി. എ എം എ എമർജൻസി ലൈഫ് സ്പോട്ട് കോ - ഓഡിനേറ്ററും ട്രോമാകെയർ വിദഗ്ധനുമായ ഡോക്ടർ സുൽഫിക്കർ അലിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം നടന്നത്.

വാഹനാപകടത്തിൽ പരിക്കേറ്റ വരെ ചുരുട്ടികൂട്ടി വാഹനത്തിലേക്ക് തള്ളിക്കയറ്റുന്നത് നട്ടെല്ലിന് ക്ഷതവും കഴുത്തെല്ലിന് ആഘാതവും സൃഷ്ടിക്കും. ഇത് ജീവിതകാലം മുഴുവൻ കിടപ്പിലാവാൻ കാരണമാകുന്നു. ശാസ്ത്രീയ പരിശീലനം ലഭിച്ച ട്രോമാകെയർ വളന്റിയർമാർ ഇത്തരം സാഹചര്യത്തിൽ കരുതലോടെ പ്രവർത്തിച്ച് കഴുത്തിനും നട്ടെല്ലിനും സംരക്ഷണം നൽകി പരിക്കേറ്റയാളെ ആംബുലൻസിലേക്ക് മാറ്റണമെന്ന് അദ്ദേഹം പറയുകയുണ്ടായി. കണ്ണൂർ സെൻട്രൽ ജയിൽ മെഡിക്കൽ ഓഫീസർ ആഷിക് ചന്ദ്ര ചടങ്ങിൽ അധ്യക്ഷത വഹിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/261964/dr-zulfiqar-ali-conducts-trauma-care-workshop-for-prison-officers)