---
title: "രക്ഷക് രക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ച് ജനമൈത്രി പോലീസ് "
english_title: "Janamaithri Police launches Rakshak Rakshak scheme"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/261965/janamaithri-police-launches-rakshak-rakshak-scheme"
published_at: "2025-01-08T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e40e309963_1500x900_1327197-janamaithri-police.jpg"
keywords: []
---

# രക്ഷക് രക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ച് ജനമൈത്രി പോലീസ് 

> **Lead Summary:** കണ്ണൂർ : പോലീസ് സേന അംഗങ്ങളുടെയും കുടുംബങ്ങളുടെയും ആരോഗ്യ പരീചണത്തിനായി രക്ഷക് രക്ഷാ പദ്ധതിയുമായി പോലീസ്. ജീവിതശൈലി രോഗസാധ്യത നിർണയ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. സോഷ്യൽ പോലീസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെയും ലിയോ ലാബിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടക്കുന്നത്.

## Article Content

കണ്ണൂർ : പോലീസ് സേന അംഗങ്ങളുടെയും കുടുംബങ്ങളുടെയും ആരോഗ്യ പരീചണത്തിനായി രക്ഷക് രക്ഷാ പദ്ധതിയുമായി പോലീസ്. ജീവിതശൈലി രോഗസാധ്യത നിർണയ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. സോഷ്യൽ പോലീസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെയും ലിയോ ലാബിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടക്കുന്നത്.

സാമൂഹിക സുരക്ഷാ സംവിധാനത്തിലെ അംഗങ്ങൾക്ക് രോഗാവസ്ഥയെ തുടർന്നുള്ള അവധികൾ കാരണം തൊഴിൽ ദിനങ്ങൾ നഷ്ടമാകുന്നു. ഇത്തരം സാഹചര്യത്തെ മുൻനിർത്തിയാണ് രക്ഷക് രക്ഷാ പദ്ധതി ആരംഭിച്ചത്. പോലീസ് സൊസൈറ്റി ഹാളിൽ അഡീഷണൽ എസ്പി കെ ബി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/261965/janamaithri-police-launches-rakshak-rakshak-scheme)