---
title: "വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധദമ്പതികളെ വധിക്കാൻ ശ്രമം ; പ്രതികൾക്ക് ഒന്നര വർഷം കഠിന തടവും, 80,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി"
english_title: "Suspects arrested for attempting to murder elderly couple in their home"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/262162/suspects-arrested-for-attempting-to-murder-elderly-couple-in-their-home"
published_at: "2025-01-09T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f86a16b159_download_(5).jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധദമ്പതികളെ വധിക്കാൻ ശ്രമം ; പ്രതികൾക്ക് ഒന്നര വർഷം കഠിന തടവും, 80,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

> **Lead Summary:** **തലശ്ശേരി :** വീട്ടിൽ അതിക്രമിച്ചു കടന്ന് വൃദ്ധ ദമ്പതികളെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമം. പ്രതികൾക്ക് ഒന്നരവർഷം കഠിനതടവും 80000 രൂപ വീതം പിഴയും. ആറളം മലയാളം കാട്ടിൽ തോലാ നിക്കൽ ഫിലിപ്പ്, സഹോദരങ്ങളായ ടോമി, ബിജു എന്നിവർക്കാണ് അഡീഷണൽ ജില്ലാ സെഷൻ ജഡ്ജ് ജെ വിമൽ പിഴ ചുമത്തിയത്.

## Article Content

**തലശ്ശേരി :** വീട്ടിൽ അതിക്രമിച്ചു കടന്ന് വൃദ്ധ ദമ്പതികളെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമം. പ്രതികൾക്ക് ഒന്നരവർഷം കഠിനതടവും 80000 രൂപ വീതം പിഴയും. ആറളം മലയാളം കാട്ടിൽ തോലാ നിക്കൽ ഫിലിപ്പ്, സഹോദരങ്ങളായ ടോമി, ബിജു എന്നിവർക്കാണ് അഡീഷണൽ ജില്ലാ സെഷൻ ജഡ്ജ് ജെ വിമൽ പിഴ ചുമത്തിയത്.

പിഴ അടച്ചാൽ പരിക്കേറ്റ തൊഴിലാനിക്കൽ വീട്ടിൽ അച്ചാമ്മയ്ക്ക് ഒരു ലക്ഷം രൂപയും ഭർത്താവിന് 75000 രൂപ വീതം നൽകണം. പിഴ അടച്ചില്ലെങ്കിൽ 4 മാസം അധികതടവ് അനുഭവിക്കണം. 2006 നവംബർ 4 നാണ് കേസിന് വഴിതെളിക്കുന്ന സംഭവം.

പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. രേഷ്മ ഹാജരായത്. നേരത്തെ വിചാരണ കോടതി പ്രതികൾക്ക് അഞ്ചുവർഷം തടവും മുപ്പതിനായിരം രൂപ വീതം പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിനെ തുടർന്നാണ് കോടതി നടപടി ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/262162/suspects-arrested-for-attempting-to-murder-elderly-couple-in-their-home)