---
title: "മിനിമം കൂലി പുതുക്കണം ; കണ്ണൂരിൽ പെട്രോൾ പമ്പ് - പാചക വാതക തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്"
english_title: "Minimum wage should be revised; Petrol pump and cooking gas workers in Kannur to protest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/262193/minimum-wage-should-be-revised-petrol-pump-and-cooking-gas-workers-in-kannur-to-protest"
published_at: "2025-01-09T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f860cd3c6b_Untitled-8_copy.jpg"
keywords: []
---

# മിനിമം കൂലി പുതുക്കണം ; കണ്ണൂരിൽ പെട്രോൾ പമ്പ് - പാചക വാതക തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** കണ്ണൂർ : പെട്രോൾ പമ്പ് പാചകവാതക മേഖലയിലെ തൊഴിലാളികൾ തങ്ങളുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി പ്രക്ഷോഭത്തിലേക്ക്. മിനിമം കൂലി സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിക്കാറുണ്ടെങ്കിലും വർഷങ്ങളായി ഉടമകൾ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങി വർദ്ധന നൽകുന്നില്ല.

## Article Content

കണ്ണൂർ : പെട്രോൾ പമ്പ് പാചകവാതക മേഖലയിലെ തൊഴിലാളികൾ തങ്ങളുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി പ്രക്ഷോഭത്തിലേക്ക്. മിനിമം കൂലി സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിക്കാറുണ്ടെങ്കിലും വർഷങ്ങളായി ഉടമകൾ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങി വർദ്ധന നൽകുന്നില്ല.

പെട്രോൾ പമ്പ് ഉടമകൾ നൽകുന്ന ദിവസക്കൂലി മണിക്കൂർ കൂലി ആയതിനാൽ തൊഴിലാളികളും കുടുംബങ്ങളും വലിയ പ്രതിസന്ധിയിലാണ്. ഗ്രാറ്റുവിറ്റിയും എണ്ണ കമ്പനികളുമായി ഉണ്ടാക്കിയ കരാറിലെ അനുകൂല്യങ്ങളൊന്നും പമ്പ് ഉടമകൾ തൊഴിലാളികൾക്ക് നൽകുന്നില്ല.

പാചക വാതകമേഖലയിൽ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥാപനങ്ങളാണ് മിനിമം കൂലി നടപ്പാക്കുന്നത്. ഭൂരിഭാഗം വരുന്ന ഏജൻസികളും സിലിണ്ടറിലെ 10രൂപ കമ്മീഷൻ നൽകി വീടുകളിൽ നിന്ന് പിരിവെടുക്കുകയാണ് ചെയ്യുന്നത്. എണ്ണ കമ്പനികൾ തൊഴിലാളികൾക്ക് അനുവദിക്കുന്ന കമ്മീഷൻ പോലും ഉടമകൾ തട്ടിയെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് മിനിമം കൂലി നടപ്പാക്കുക, പി എഫ്, ഇ എസ് ഐ എന്നിവ മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രക്ഷോഭം നടപ്പിലാക്കാൻ കണ്ണൂർ ഡിസ്ട്രിക്ട് ഫ്യൂവൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) തീരുമാനിച്ചത്. തൊഴിലാളികളുടെ സംയുക്ത കൺവെൻഷൻ 19 ആം തീയതി സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ചേരും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/262193/minimum-wage-should-be-revised-petrol-pump-and-cooking-gas-workers-in-kannur-to-protest)