---
title: "ഭാവഗായകൻ്റെ  സംസ്കാരം നാളെ ; പൊതുദർശനം  തൃശ്ശൂർ സം​ഗീത അക്കാദമി ഹാളിൽ അൽപ്പസമയത്തിനകം"
english_title: "The funeral of the singer will be held tomorrow; public viewing will be held shortly at the Thrissur Sangeetha Academy Hall."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/262345/the-funeral-of-the-singer-will-be-held-tomorrow-public-viewing-will-be-held-shortly-at-the-thrissur-sangeetha-academy-hall"
published_at: "2025-01-10T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67809d8ad5c07_Untitled-1_copy.jpg"
keywords: []
---

# ഭാവഗായകൻ്റെ  സംസ്കാരം നാളെ ; പൊതുദർശനം  തൃശ്ശൂർ സം​ഗീത അക്കാദമി ഹാളിൽ അൽപ്പസമയത്തിനകം

> **Lead Summary:** അന്തരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും.

## Article Content

അന്തരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും.

10 മുതൽ 12 വരെ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും.

പാലിയത്തെ തറവാട്ടില്‍ നാളെ രാവിലെ 9 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂർ ചേന്ദമം​ഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്കാരം.

ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴേമുക്കാലോടെ മരണം സംഭവിക്കുക ആയിരുന്നു  

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/262345/the-funeral-of-the-singer-will-be-held-tomorrow-public-viewing-will-be-held-shortly-at-the-thrissur-sangeetha-academy-hall)