---
title: "ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്ക്കാരം നടൻ ജഗതി ശ്രീകുമാറിന് ; ജനുവരി  അവസാന വാരം വസതിയിലെത്തി കൈമാറും"
english_title: "Unnikrishnan Namboothiri Award to actor Jagathy Sreekumar; will be handed over at his residence in the last week of January"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/262413/unnikrishnan-namboothiri-award-to-actor-jagathy-sreekumar-will-be-handed-over-at-his-residence-in-the-last-week-of-january"
published_at: "2025-01-10T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780cb60d456b_Untitled-2_copy.jpg"
keywords: []
---

# ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്ക്കാരം നടൻ ജഗതി ശ്രീകുമാറിന് ; ജനുവരി  അവസാന വാരം വസതിയിലെത്തി കൈമാറും

> **Lead Summary:** സിനിമാ രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയപുരസ്കാരം അതുല്യ പ്രതിഭയായ നടൻ ജഗതി ശ്രീകുമാറിന് നൽകാൻ തീരുമാനിച്ചതായി ജൂറി കമ്മിറ്റി അംഗമായ കൈതപ്രം ദാമോദരൻ നമ്പൂതിരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

സിനിമാ രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയപുരസ്കാരം അതുല്യ പ്രതിഭയായ നടൻ ജഗതി ശ്രീകുമാറിന് നൽകാൻ തീരുമാനിച്ചതായി ജൂറി കമ്മിറ്റി അംഗമായ കൈതപ്രം ദാമോദരൻ നമ്പൂതിരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അമ്പതിനായിരം രൂപയും, ശിൽപ്പി ഉണ്ണികാനായി രൂപകല്‌പന ചെയ്ത ശില്പ‌വും പ്രശസ്‌തി പത്രവുമടങ്ങിയ പുരസ്ക‌ാരം ജനുവരി അവസാനവാരം അദ്ദേഹത്തിൻ്റെ വസതിലെത്തി കൈമാറുമെന്ന്കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. പുരസ്‌കാര കമ്മിറ്റി ഭാരവാഹികളായ ടി.വി രാജേഷ്, പി. സന്തോഷ്, ഭവദാസൻ നമ്പൂ തിരി എന്നിവരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/262413/unnikrishnan-namboothiri-award-to-actor-jagathy-sreekumar-will-be-handed-over-at-his-residence-in-the-last-week-of-january)