---
title: "ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവിനെ കാറുമിടിച്ചു ; തലശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം."
english_title: "A young man who fell on the road after a collision between two bikes was hit by a car; a young man from Thalassery met a tragic end."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/262583/a-young-man-who-fell-on-the-road-after-a-collision-between-two-bikes-was-hit-by-a-car-a-young-man-from-thalassery-met-a-tragic-end"
published_at: "2025-01-11T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6781ee09c3098_Untitled-6_copy.jpg"
keywords: []
---

# ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവിനെ കാറുമിടിച്ചു ; തലശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

> **Lead Summary:** തലശേരി :ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവിനെ കാറുമിടിച്ചു ,തലശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

## Article Content

തലശേരി :ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവിനെ കാറുമിടിച്ചു ,തലശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

തലശേരി പൊന്ന്യം കുണ്ടുചിറയിൽബുഷറാസിൽ മുസമ്മിൽ (30)ആണ് മരിച്ചത്.ഇന്നലെ രാത്രി തലശ്ശേരി

പള്ളിത്താഴയിൽ വെച്ചുബൈക്കുകൾ തമ്മിൽകൂട്ടിയിടിച്ച്റോഡിലേക്ക് തെറിച്ചു വീണ മുസമ്മിലിൻ്റെ ദേഹത്ത് കൂടി

എതിർ ദിശയിൽ വന്നകാർ കയറിയിറങ്ങുകയായിരുന്നു.ഗുരുതരമായ പരിക്കേറ്റ യുവാവിനെആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അലി - ബുഷ്റ ദമ്പതികളുടെ മകനാണ്.

ഫസീലയാണ് ഭാര്യ.മകൻ : ഐദിൻആദം.സഹോദരങ്ങൾ :ഫാത്തിമത്തിൽ നൂറ,ഫാത്തിമത്തിൽ ഉസ്ന.ഖബറടക്കം ഇന്ന് ഉച്ചക്ക് സ്റ്റേഡിയം പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/262583/a-young-man-who-fell-on-the-road-after-a-collision-between-two-bikes-was-hit-by-a-car-a-young-man-from-thalassery-met-a-tragic-end)