---
title: "വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ 13 മുതൽ 25 വരെ നടക്കുന്ന വ്യാപാര സംരക്ഷണ പ്രചാരണ ജാഥയ്ക്ക് തലശേരിയിൽ ചൊവ്വാഴ്ച സ്വീകരണം നൽകും."
english_title: "A reception will be held in Thalassery on Tuesday for the trade protection campaign march, which will be held from the 13th to the 25th to promote the Parliament March, led by the Traders and Businessmen Committee."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/262631/a-reception-will-be-held-in-thalassery-on-tuesday-for-the-trade-protection-campaign-march-which-will-be-held-from-the-13th-to-the-25th-to-promote-the-parliament-march-led-by-the-traders-and-businessmen-committee"
published_at: "2025-01-11T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67820fd977d65_Untitled-8_copy.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ 13 മുതൽ 25 വരെ നടക്കുന്ന വ്യാപാര സംരക്ഷണ പ്രചാരണ ജാഥയ്ക്ക് തലശേരിയിൽ ചൊവ്വാഴ്ച സ്വീകരണം നൽകും.

> **Lead Summary:** **തലശേരി: **വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ചിൻ്റെ പ്രചാരണാർഥം 13 മുതൽ 25 വരെ നടക്കുന്ന വ്യാപാര സംരക്ഷണ പ്രചാരണ ജാഥയ്ക്ക് തലശേരിയിൽ ചൊവ്വാഴ്ച സ്വീകരണം നൽകും.

## Article Content

**തലശേരി: **വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ചിൻ്റെ പ്രചാരണാർഥം 13 മുതൽ 25 വരെ നടക്കുന്ന വ്യാപാര സംരക്ഷണ പ്രചാരണ ജാഥയ്ക്ക് തലശേരിയിൽ ചൊവ്വാഴ്ച സ്വീകരണം നൽകും.

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തലശേരി നഗരസഭാ ഓഫീസിന് മുന്നിൽ വച്ച് ജാഥയെ സ്വീകരിച്ച് പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സ്വീകരണം നൽകുമെന്ന് വ്യാപാര വ്യവസായി സമിതി നേതാക്കൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജി.എസ്.ടി.യിലെ അപാകതകൾ പരിഹരിക്കുക, കെട്ടിടവാടകയിൽ ഏർപ്പെടുത്തിയ 18% ജി.എസ്.ടി. പിൻവലിക്കുക, ചെറുകിട വ്യാപാര മേഖലയിലെ പ്രത്യക്ഷ നിക്ഷേപം ഒഴിവാക്കുക, വാടകനിയന്ത്രണനിയമം അടിയന്തിരമായി നടപ്പിലാക്കുക, ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിക്കുക, അനിയന്ത്രിത വഴിയോരകച്ചവടം ഒഴിവാക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക എന്നിങ്ങനെ 14 ഓളം ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് മാർച്ചും പ്രചരണജാഥയും നടത്തുന്നത്.

ചെറുകിട വ്യാപാരമേഖല മുൻപെങ്ങുമില്ലാത്ത തകർച്ചയെ നേരിടുകയാണ്. ഇതിനെതിരായി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും, ഇതിന്റെ ഭാഗമായാണ് പാർലമെന്റ് മാർച്ചെന്നും നേതാക്കൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ കെ.കെ. സഹദേവൻ, കെ.പി. പ്രമോദ്, സി.പി.എം. നൗഫൽ, കെ.വി. മോഹനൻ, ജഗദീഷ് ബാബു, നജ്‌മാഹാഷിം, ഇല്ല്യാസ് ചാത്താണ്ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/262631/a-reception-will-be-held-in-thalassery-on-tuesday-for-the-trade-protection-campaign-march-which-will-be-held-from-the-13th-to-the-25th-to-promote-the-parliament-march-led-by-the-traders-and-businessmen-committee)