---
title: "വാഹന ഉടമകൾ ശ്രദ്ധിക്കുക ;  സംസ്ഥാനത്ത് തിങ്കളാഴ്ച ഉച്ചവരെ പെട്രോൾ പമ്പുകൾ അടച്ചിടും"
english_title: "Vehicle owners beware; petrol pumps in the state will be closed until Monday afternoon"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/262719/vehicle-owners-beware-petrol-pumps-in-the-state-will-be-closed-until-monday-afternoon"
published_at: "2025-01-11T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678272d5981b9_Untitled-10_copy.jpg"
keywords: []
---

# വാഹന ഉടമകൾ ശ്രദ്ധിക്കുക ;  സംസ്ഥാനത്ത് തിങ്കളാഴ്ച ഉച്ചവരെ പെട്രോൾ പമ്പുകൾ അടച്ചിടും

> **Lead Summary:** ****തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം.

## Article Content

****തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം.

കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതൽ ആറുവരെ പമ്പുകൾ അടച്ചിടുമെന്നും അസോസിയേഷൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/262719/vehicle-owners-beware-petrol-pumps-in-the-state-will-be-closed-until-monday-afternoon)