---
title: "  തളിപ്പറമ്പിൽ ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമിക്കവെ രണ്ടുപേർ പിടിയിൽ"
english_title: "Thaliparamba#arresrt"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/263050/thaliparambaarresrt"
published_at: "2025-01-13T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784c1be8983e_1000541834.jpg"
keywords: []
---

#   തളിപ്പറമ്പിൽ ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമിക്കവെ രണ്ടുപേർ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാന്‍ ശ്രമിച്ച കുറ്റത്തിന് തമിഴ്‌നാട് തെങ്കാശി സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍.

## Article Content

തളിപ്പറമ്പ്: ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാന്‍ ശ്രമിച്ച കുറ്റത്തിന് തമിഴ്‌നാട് തെങ്കാശി സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍.

സുന്ദരമൂര്‍ത്തി (27) മായ സുടലെ (23) എന്നിവരെയാണ് പിടികൂടിയത് .

കണ്ണൂര്‍ മുനിസിപ്പന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പയ്യാമ്പലം പഞ്ഞിക്കില്‍ കെ.വി.ജി ചിപ്‌സ് ഷോപ്പിന് സമീപത്തുള്ള കെട്ടിടത്തിനടുത്തുവെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി.രാജീവന്‍, വാച്ചര്‍ന്മാരായ എം.ശ്രീജിത്ത, ഷാജി എം ബക്കളം, ഡ്രൈവര്‍ ജെ.പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/263050/thaliparambaarresrt)