(www.thalasserynews.in)ശബരീശ്വരം അയ്യപ്പഭക്തി ഗാനം സിഡി പ്രകാശനം തലശേരി ജഗന്നാഥ ക്ഷേത്രസന്നിധിയിൽ നടന്നു. പ്രശസ്ത ഗായകൻ വി.ടി മുരളി പ്രകാശന കർമ്മം നടത്തി. ക്രൈംബ്രാഞ്ച് എസ്.പി - എം.പ്രദീപ് കുമാർ ഏറ്റുവാങ്ങി. കവി പി.കെ ഗോപി രചനയും, ആനയടി പ്രസാദ് സംഗീതവും നിർവഹിച്ചു.

പ്രവീൺ കുമാറിൻ്റേതാണ് ആലാപനം. പ്രകാശന ചടങ്ങിൽ സ്വാമി പ്രേമാനന്ദ, ജ്ഞാനോദയ യോഗം ഡയറക്ടർമാരായ ഗോപാലൻ, രാഘവൻ, പ്രഭാഷകൻ സൗമ്യേന്ദ്രൻ കണ്ണം വള്ളി, ഷൈനി രാജീവ് എന്നിവർ സംസാരിച്ചു. പാനൂർ പി.എച്ച്.എസിലെ 1989 എസ്.എസ്.എൽ.സി ബാച്ച് സ്പന്ദനം ഗ്രൂപ്പ് അംഗം കൂടിയാണ് ഗായകൻ പ്രവീൺ കുമാർ. സ്പന്ദനം ഗ്രൂപ്പ് അംഗങ്ങളും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
Sabariswaram Ayyappa devotional song CD release held at Thalassery Jagannath Temple