തലശ്ശേരി:(www.thalasserynews.in) കക്ക (ഇളമ്പക്ക) ശേഖരിക്കാൻ കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങി ഒഴുക്കിൽപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി. അണ്ടലൂർ കാവിന് മുൻവശം വട്ടക്കണ്ടിയിൽ ഹൗസിൽ സി രാജീവ(55) നാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ചിറക്കുനി ബോട്ട് ബോട്ട് ജെട്ടി പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടത്തിയത്.

ചൊവ്വാഴ്ച സന്ധ്യയോടെ വേലിയിറക്ക സമയം പാലയാട് ഹയർ സെക്കന്ററി സ്കൂളിന് പിറകിലായി അഞ്ചരക്കണ്ടി പുഴയിൽ (പടിഞ്ഞാറെ പുഴ) ഇറങ്ങിയതായിരുന്നു. കൂട്ടുകാർ തിരിച്ചു കയറിയെങ്കിലും രാജീവൻ ഒഴുക്കിൽ അകപ്പെട്ടു ഒലിച്ചു പോയി. ചൊവ്വാഴ്ച ധർമ്മടം പൊലീസും അഗ്നി ശമന സേനയും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. ഭാര്യ: പ്രജിത. മക്കൾ: പ്രത്യുഷ, നിജിൻ. മരുമക്കൾ: സുഷിൽ, ശ്രീഷ്മ. സഹോദരങ്ങൾ: ബേബി, അജിത, സുധാകരൻ,
Body of missing man found in river while collecting eelambakkam in Dharmadam