തലശ്ശേരി :(www.thalasserynews.in)ജനങ്ങള്‍ക്ക് വേണ്ടി എന്നും പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥനായ പൊതു പ്രവര്‍ത്തകനായിരുന്നു എ പി മഹമൂദ് എന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സിക്രട്ടറിയും നഗരസഭാ കൗണ്‍സിലറും വിദ്യാഭ്യാസ- സംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എ.പി മഹമൂദിന്റെ സ്മരണക്കായി തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ഏര്‍പെടുത്തിയ പുരസ്‌കാരം ഹോട്ടൽ നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ നജീബ് കാന്തപുരം എം എല്‍ എയ്ക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവനാ സമ്പന്നനായ ദീര്‍ഘ വീക്ഷണമുള്ള പൊതു പ്രവര്‍ത്തകനാണ് നജീബ് കാന്തപുരമെന്നും അര്‍ഹതപ്പെട്ട കൈകളിലേക്കാണ് പുരസ്‌കാരം എത്തിയതെന്നും കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു
തലശ്ശേരി നവരത്‌ന ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലീം ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡൻ്റ്
എ.കെ. ആബൂട്ടി ഹാജി അധ്യക്ഷനായി. ജന: സിക്രട്ടറി ഷാനിദ് മേക്കുന്ന് സ്വാഗതം പറഞ്ഞു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. കെ.എ ലത്തീഫ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. സംസ്ഥാന സിക്രട്ടറിയേറ്റംഗം എം. സി. വടകര അനുസ്മരണ പ്രഭാഷണവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ അനുമോദന പ്രസംഗവും നടത്തി. ജില്ലാ പ്രസിഡൻ്റ് അഡ്വ: അബ്ദുൽ കരീം ചേലേരി, അഡ്വ:സണ്ണി ജോസഫ് എം.എൽഎ. കെ. ടി. സഹദുള്ള ടി.പി. മുസ്തഫ, കെ.സി. അഹമ്മദ്, എൻ. മഹമൂദ്, വി എ നാരായണൻ ,ബഷീർ ചെറിയാണ്ടി,എൻ മൂസ, ആര്യ ഹുസൈൻ, സുലൈമാൻ കിഴക്കയിൽ, അസീസ് വടക്കുമ്പാട്, പാലക്കൽ സാഹിർ,പള്ളിക്കണ്ടി യൂസഫ് ഹാജി, സി കെ പി മമ്മു, സി കെ പി റയീസ്, സാക്കിർ പിലാക്കണ്ടി, ജംഷീദ് മഹമൂദ് എ പി,പി കെ യൂസഫ് മാസ്റ്റർ, തസ്ലീം ചേറ്റം കുന്ന്, പി പി മുഹമ്മദലി, റഷീദ് തലായി, മുനവ്വർ അഹമ്മദ്, സി അഹമ്മദ് അൻവർ,തസ്‌നി കെ സി ,ത ഫ്ലീം മാണിയാട്ട്, സഫ്വാൻ മേക്കുന്ന്, ഇ കെ ജലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
AP Mahmood was a leader who worked for the people, says PK Kunhalikutty MLA; AP Mahmood Memorial Award presented to Najeeb Kanthapuram MLA