(www.thalasserynews.in)നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു. ഉടൻ മൃതദേഹം പുറത്തേക്ക് ഇറക്കും.

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹവുമായി ബന്ധുക്കൾ നെയ്യാറ്റിൻകര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകും.
ഇന്ന് രാവിലെയാണ് വിവാദമായ കല്ലറ പൊളിച്ചത്.
മൃതദേഹത്തിന്‍റെ നെഞ്ചുവരെ പൂജാ ദ്രവ്യങ്ങൾ മൂടിയ നിലയിലായിരുന്നു. അരഭാഗം വരെ അഴുകിയിരുന്നു.ഇന്ന് രാവിലെയാണ് വിവാദമായ കല്ലറ പൊളിച്ചത്.
കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിച്ചത്. കല്ലറയിൽ പുലർച്ചെയും പൂജകൾ നടന്നിരുന്നു.
കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്‍റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
കല്ലറ പൊളിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്‍റെ ആവശ്യവും ഹൈക്കോടതി തള്ളി.
ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ചത്.
Neyyatinkara Gopan's post-mortem is over; The body will be handed over to the relatives