(www.thalasserynews.in)നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ അപകടത്തിൽ ഒരാൾ മരിച്ചു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. 60 വയസുള്ള സ്ത്രീയാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത് .

നെടുമങ്ങാട് ഇരിഞ്ചിയത്താണ് സംഭവം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം.
ബസില്‍ ഉണ്ടായിരുന്നവരില്‍ കൂടുതല്‍ പേരും കുട്ടികളായിരുന്നു എന്നാണ് സൂചന. അതിനിടെ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
#accident | നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബസിലുണ്ടായിരുന്നത് സ്കൂള്‍ കുട്ടികള്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു
തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം.
വിനോദയാത്ര കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന സ്കൂൾ കുട്ടികൾ ആണ് ബസിലുണ്ടായിരുന്നത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റാതായാണ് വിവരം. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്.
ഇരിഞ്ചയത്തിന് സമീപം ആണ് സംഭവം നടന്നത്. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് ടൂര്‍ പോയവരാണ് അപകടത്തില്‍പെട്ടത്. 49 പേരാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. റോഡില്‍ മറിഞ്ഞ ബസ് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്.
Tourist bus overturns in Thiruvananthapuram; one dead, several injured