തലശേരി :(www.thalasserynews.in)തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിന് സമീപമാണ് ഇടത്താവളമൊരുക്കിയത്. വൃശ്ചികം 1 മുതൽ 60 ദിവസമാണ് ശബരിമല ഭക്തർക്ക് ഇടത്താവളമൊരുക്കിയത്.

വൃശ്ചികം 1 മുതലാണ് അയ്യപ്പസേവാസമിതിയും, സേവാഭാരതിയും തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ഇടത്താവളമൊരുക്കിയത്. 60 ദിവസങ്ങളിലായി 3 നേരം ഭക്ഷണവും നൽകി. 62,000ത്തോളം ശബരിമല തീർത്ഥാടകർ ഇടത്താവളം സന്ദർശിച്ചു. ഭക്തർക്ക് താമസ സൗകര്യവും ഒരുക്കിയിരുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ശബരിമല ഇടത്താവളം രക്ഷാധികാരി കെ എം ധർമ്മപാലൻ അധ്യക്ഷനായി.ഷിജില വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു..ആർ.എസ്.എസ് മാനനീയ വിഭാഗ് സംഘചാലക് സി.കെ ശ്രീനിവാസൻ, കെ.സി പ്രശാന്ത്, കെ.നിഷാന്ത് എന്നിവർ സംസാരിച്ചു.
കണ്ണൂർ വിഭാഗ് സഹകാര്യവാഹ് കെ.ശ്രീജേഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി മനോജ് പാനൂർ, ഇടത്താവളം രക്ഷാധികാരി കൊളക്കാട് ചന്ദ്രശേഖരൻ എന്നിവർ സംബന്ധിച്ചു. വിനോദ് ചാലക്കരയും സംഘവും ഒരുക്കിയ ഭജന സന്ധ്യയും നടന്നു. ഭക്തർക്ക് ലഘുഭക്ഷണവുമൊരുക്കിയിരുന്നു
The Sabarimala stopover organized by Thalassery Seva Bharathi and Ayyappa Seva Samiti has concluded.