തലശ്ശേരി :(www.thalasserynews.in)കേരളത്തിലാകമാനം ഉള്ള സി എച്ച് സെന്ററുകൾ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ചെയ്യാനാവാത്ത മഹത്തരമായ സേവനമാണെന്ന് അഡ്വക്കറ്റ് ഹാരിസ് ബീരാൻ എംപി പറഞ്ഞു. തലശ്ശേരി പുന്നോളിൽ തലശ്ശേരി സി എസ് സെന്റർ നിർമ്മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ കട്ടിള വെക്കൽ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർധനരും അഗതികളുമായ ആളുകൾക്ക് കക്ഷിരാഷ്ട്യ മതഭേദമന്യേ സി എച്ച് സെന്ററുകൾ ചെയ്യുന്ന സേവനം മഹത്തരമാണ്.
രോഗരഹിത സമൂഹത്തിന്റെ സൃഷ്ടിപ്പിനായി സി എച്ച് സെന്റർ പദ്ധതികൾ ആവിഷ്കരിക്കണം. മാരകമായ രോഗത്തിന് അടിമപ്പെട്ട് രോഗം ചികിത്സിക്കുന്ന സാഹചര്യം ഒഴിവാക്കാൻ രോഗം വരാതിരിക്കാനുള്ള ബോധവൽക്കരണ പരിപാടികൾ സി എച്ച് സെന്റർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി സി എച്ച് സെന്റർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങിൽ സി എച്ച് സെന്റർ ചെയർമാൻ കെ സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി അഡ്വക്കറ്റ് കെ എ ലത്തീഫ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ലത,സി എച്ച് സെന്റർ ഭാരവാഹികളായ, പി പി അബൂബക്കർ,എ കെ അബൂട്ടി ഹാജി, ഡോക്ടർ എ എം ഷഹാബുദ്ദീൻ, എ സി കുഞ്ഞബ്ദുള്ള ഹാജി, പോക്കർ കക്കാട്, കെ സി അഹമ്മദ്, ഷാനിദ് മേക്കുന്ന്, പള്ളിക്കണ്ടി യൂസഫ് ഹാജി, കെ പി അബ്ദുൽ ഗഫൂർ, കാവുള്ളതിൽ കുഞ്ഞു മൂസ, ബഷീർ ചെറിയാണ്ടി, സുലൈമാൻ കിഴക്കയിൽ, പി സി റിസാൽ,ടി എച് അസ്‌ലം,ജാഫർ ചെമ്പാട്, എൻ മൂസ, തസ്‌ലീം ചേറ്റംകുന്ന്, റഷീദ് തലായി,അസീസ് നാലുപുരയിൽ ഷഹബാസ് കയ്യത്ത്, തഫ്ലീം മാണിയാട്ട്, മുംതാസ് ചമ്പാട്, അഡ്വ.സാഹിദ് സൈനുദ്ദീൻ, നൗഷാദ് പൊന്നകം, യുസി മുസ്തഫ, പി പി സിറാജ് തുടങ്ങിയവർ സംസാരിച്ചു. എൻ പി മുനീർ നന്ദി പറഞ്ഞു
Adv. Harris Beeran MP said that no political party can provide the services provided by CH centers; performed the laying of the foundation stone for the building being constructed by CH center in Thalassery